തൃപ്പൂണിത്തുറ: കോട്ടക്കകത്തെ ഈഡൂപ്പ് പാലസിൽ ഹരി തമ്പുരാൻ (81) നിര്യാതനായി. കഥകളി കേന്ദ്രം മുൻ സെക്രട്ടറി, പാലസ് അഡ്മിനിസ്ട്രേഷൻ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കുമാരി വർമ. മകൾ: കാവ്യവർമ. മരുമകൻ: വിപിൻദാസ് കെ. വർമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് രാജകുടുംബം വക ശ്മശാനത്തിൽ.