കാക്കനാട്: കുഴഞ്ഞുവീണ ചുമട്ടുതൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തുതിയൂര്‍ പാലച്ചുവട് പനക്കത്തറ വീട്ടില്‍ വി.ടി. ബിജുവാണ് (37) മരിച്ചത്. ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പാലാരിവട്ടം ബ്രാഞ്ചിലെ തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകീട്ട് പാലാരിവട്ടം സുഭാഷ് നഗര്‍ റോഡില്‍ വാഹനത്തില്‍നിന്ന് സിമന്റ് ചാക്ക് ഇറക്കുമ്പോഴാണ് കുഴഞ്ഞുവീണത്. സഹോദരങ്ങള്‍: ലിജി, ലിജു, ലിജ, വിനു.