ആലുവ: യുവ അഭിഭാഷകനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ജനത റോഡിൽ (ഊമക്കുഴിത്തടം) ഓടശ്ശേരി വീട്ടിൽ പരേതനായ അഡ്വ. സുന്ദരേശന്റെ മകൻ അഡ്വ. രാമനുണ്ണിയെയാണ് (40) വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും തയാറായില്ലെന്ന് പറയുന്നു. ഉച്ചക്കാണ് രാമനുണ്ണിയെ അബോധാവസ്ഥയിൽ കട്ടിലിൽ കിടക്കുന്നതായി സുഹൃത്തുക്കൾ കണ്ടത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളിയാഴ്ച ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. മാതാവ്: പരേതയായ ഗീത. ഭാര്യ: ജെസി ജോർജ്. ഏക മകൾ: ഗീത.