കോട്ടയം: വിവാഹച്ചടങ്ങിൽ പാചകത്തിന് എത്തിയ യുവാവ് പള്ളിവളപ്പിൽ തൂങ്ങി മരിച്ചു. പാമ്പാടി എസ്.എൻ പുരം ഭാഗത്ത് വാടകക്ക് താമസിക്കുന്ന കോന്നി ചരിവുകാലായിൽ ആൻജോ വില്ലയിൽ സി.വൈ. രാജുവിന്റെ മകൻ സി.ആർ. ബിജോയിയാണ് (40) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കളത്തിൽപടി പൊൻപള്ളി പള്ളിയിൽ നടക്കുന്ന വിവാഹത്തിന്റെ പാചകത്തിന് എത്തിയതായിരുന്നു ബിജോയ്. രാത്രി ഭാര്യയുമായി ഫോണിൽ സംസാരിക്കുകയും അതേതുടർന്ന് വഴക്കുണ്ടാവുകയും ചെയ്തതായി ബിജോയിയുടെ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. തുടർന്ന്, ഇയാൾ പള്ളി ഹാളിനുള്ളിൽ കയറി തൂങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയ സഹപ്രവർത്തകർ ഉടൻ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. മാതാവ്: സാലി. ഭാര്യ: ഷൈനി.