മുണ്ടക്കയം: മണിമലയാറ്റിൽ മുങ്ങി മരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞു. കോട്ടയം പട്ടിത്താനം വട്ടമുകളേൽ (മേലുക്കുന്നേൽ) സണ്ണി മാത്യുവിന്റെ (56) മൃതദേഹമാണ് ചാച്ചികവല ചെക്ക് ഡാമിൽനിന്ന് ചൊവ്വാഴ്ച രാത്രി കണ്ടെത്തിയത്. മുണ്ടക്കയം ഉപ്പുനീറ്റുകയത്തിൽ മറുകരയിൽ വൈകീട്ട് ഏഴോടെ കുളിച്ചുകൊണ്ടിരുന്നവരാണ് ഒരാൾ ഒഴുകിപ്പോകുന്നത് കണ്ടത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാത്രി 9.30ഓടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല. പൂഞ്ഞാർ പനച്ചിപ്പാറയിലെ സ്വകാര്യ തടിമില്ലിലെ ജീവനക്കാരനാണ് ഇയാൾ. ലിസിയാണ് ഭാര്യ. മക്കൾ: സോജി, മരിയ സണ്ണി (നഴ്സ്, ഹോളിഫാമിലി, ഡൽഹി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.