അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ പറവൂർ മുപ്പതിൽ ചിറയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഓമനയാണ് (65) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 2ഓടെ വീടിനുസമീപം തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്, ഭാഗ്യമോൾ. മരുമകൻ: സുജിത്ത്.