പറവൂർ: മത്സ്യബന്ധനത്തിനിടെ, കോട്ടുവള്ളി വാരക്കണ്ടം വീട്ടില്‍ രാഘവന്റെ മകൻ പ്രകാശന് (54) തൂമ്പുംകുഴിയില് മുങ്ങി മരിച്ചു. കോട്ടുവള്ളി പടിഞ്ഞാറ് പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് പ്രകാശനെ കാണാതായത്. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസും അഗ്നിരക്ഷാ സേനയും ഏറെ നേരം പരിശോധിച്ചു.
ഒടുവില്‍ പ്രകാശന്റെ സഹോദരന് തൂമ്പില്‍ ഇറങ്ങി പരിശോധിച്ചപ്പോൾ മത്സ്യം പിടിക്കാന്‍ ഉപയോഗിച്ചിരുന്ന വട്ടവലയും തൊട്ടടുത്തായി മൃതദേഹവും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. മാതാവ്: കാര്‍ത്തു. ഭാര്യ: സുമ. മക്കള്‍: ആഷിഖ്, അരുണ്‍.