പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് അറയ്ക്കൽ വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ മകൻ ലിജോയുടെ (39) മൃതദേഹം കായലിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ മുതൽ കാണാതായതാണ്. അന്വേഷണത്തിനൊടുവിൽ ശനിയാഴ്ച വൈകീട്ട് ആറാം മൈലിന് സമീപത്തെ കായലിനോട് ചേർന്ന് ചെരിപ്പ് കണ്ടെത്തി. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും ഞായറാഴ്ച രാവിലെ മുതൽ കായലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേൽനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: ഡെന്നി, ജോസ്, ഡീന, നിബിൻ.