ഷൊർണൂർ: ഗൃഹനാഥൻ ചായക്കടയിൽ കുഴഞ്ഞുവീണ് മരിച്ചു. കണയം ചെമ്മംകുന്ന് മായ്ക്കരപ്പറമ്പിൽ വേലായുധൻ (66) അണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പണിക്കിറങ്ങിയ വേലായുധനും കൂട്ടുകാരനും കുറുവട്ടൂരിലെ ചായക്കടയിൽ ചായ കുടിക്കാൻ കയറിപ്പോഴാണ് കുഴഞ്ഞുവീണത്. വല്ലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, ഷിജില. മരുമക്കൾ: സുരേഷ്, പ്രവീണ.