കൂറ്റനാട്: പിലാക്കാട്ടിരി (കേദാരം) സി.പി. കൊച്ചു സാറ ടീച്ചർ (86) നിര്യാതയായി. വട്ടേനാട് ഗവ. ഹൈ സ്കൂളിലെ അധ്യാപികയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം, പട്ടിത്തറ സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം തൃത്താല ഏരിയ നേതാവ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ പി.സി. നാരായണക്കുറുപ്പ്. മക്കൾ: മോഹൻ ദാസ്, രേണുക. മരുമക്കൾ: ബീന, പരേതനായ സ്കറിയ. സംസ്കാരം ചൊവ്വാഴ്ച പകൽ 12ന് പുതുശ്ശേരി പുണ്യതീരത്ത്.