ചിറ്റൂർ: പല്ലശ്ശന കല്ലുമന്ദം സ്വദേശി ഗോപാലകൃഷ്ണന്റെ മകൻ അജയ് (28) ബൈക്കപകടത്തിൽ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ചിറ്റൂർ ഭാഗത്തു നിന്ന് പല്ലശ്ശനയിലെ വീട്ടിലേയ്ക്ക് പോകവേ പുഴപ്പാലത്തിനു സമീപത്തെ അഗ്നി രക്ഷാ നിലയത്തിനു മുന്നിൽ എതിരെ വന്ന വാഹനവുമായി കൂട്ടിയിടികുകയായിരുന്നു. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പൊന്നു. സഹോദരങ്ങൾ: വിജയൻ, രജനി, സജിനി, സുജിനി.