ആനക്കര: കപ്പൂർ കാഞ്ഞിരത്താണി വട്ടകുന്ന് താമസിക്കുന്ന കളയാടത്ത് മുഹമ്മദലിയെ (58) മരിച്ച നിലയിൽ കണ്ടെത്തി. മക്കാട് ഭാഗത്ത് ആൾതാമസമില്ലാത്ത വീട്ടിലാണ് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടത്. ചാലിശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.