പൊൻകുന്നം: കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവും ചിറക്കടവ് തെക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ ഗുരുവുമായ കുഴിപ്പള്ളാത്ത് കെ.എസ്. ഗോപാലകൃഷ്ണപിള്ള (അപ്പു ആശാൻ -77) നിര്യാതനായി. 50 വർഷത്തിലേറെയായി വേലകളി രംഗത്തുണ്ട്. ചിറക്കടവിൽ വിവിധ തലമുറകളിലെ നൂറുകണക്കിനുപേരെ വേലകളി അഭ്യസിപ്പിച്ചു. എല്ലാ വർഷവും കളരിയിൽ പുതിയ കുട്ടികളെ വേലകളി അഭ്യസിപ്പിച്ച് ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി ഉത്സവത്തിന് വേലകളി നടത്തിയിരുന്നു. ഭാര്യ: സരസമ്മ. മകൾ: തുളസി. മരുമകൻ: സുമേഷ് നായർ.