മൈലപ്ര: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് സിറിയക് വകുപ്പ് മേധാവിയും മൈലപ്ര ഗ്രാമപഞ്ചായത്ത് ആദ്യ പ്രസിഡന്റുമായ ഫാ. ടി.എം. ശമുവൽ കോർ എപ്പിസ്കോപ്പ (89) നിര്യാതനായി. മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ സീനിയർ വൈദികനും മൈലപ്ര വലിയ പള്ളിയിലെ ആദ്യ വൈദികനുമാണ്. തിങ്കളാഴ്ച പുലർച്ച 1.30ഓടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ലീലാമ്മ. മക്കൾ: മാത്യു (സജി), സാലി, സുജ, പരേതനായ ഷിബു. മരുമക്കൾ: റാണി, വില്ലി, ജോൺപണിക്കർ (ബേബി). സംസ്കാരം പിന്നീട്.