കാലടി: മകനൊപ്പം സഞ്ചരിക്കുന്നതിനിടെ ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മാതാവ് മരിച്ചു. വിശ്വകർമപുരം നെടുമ്പിള്ളി വീട്ടിൽ പരേതനായ ഭരതന്റെ ഭാര്യ ബീന (56) ആണ് മരിച്ചത്. മറ്റൂർ പാണ്ടവത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രേഷ്മ, രാഖിൽ. മരുമകൻ: മോനിഷി. ഈറ്റകടവ് ഭാഗത്ത് കഴിഞ്ഞ 28നാണ് അപകടം നടന്നത്.