കോതമംഗലം: പുതുപ്പാടി ചിറപ്പടി കൊട്ടാരത്തിൽ എം.ഡി. ജോസിന്റെ മകൻ ഡോ.ജോസ് ജൂലിയൻ (56) നിര്യാതനായി. വൈറ്റില നിഖിൽ ഡെന്റൽ ക്ലിനിക് ഉടമയും കോതമംഗലം ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് മുൻ പ്രിൻസിപ്പലുമാണ്. മാതാവ്: സാറാമ്മ. ഭാര്യ: നീബ. മക്കൾ: ഡോ. നിഖിൽ (എം.ഡി.എസ് വിദ്യാർഥി, മംഗളൂരു), നമിത ( അനലിസ്റ്റ്, ഡോയിഷെ ബാങ്ക്, ബംഗളൂരു). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ (അരമന പള്ളി) സെമിത്തേരിയിൽ.