കൂവപ്പള്ളി: കുന്നത്ത് പരേതനായ കെ.ജെ. ചാക്കോയുടെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. കൂവപ്പള്ളി മൂക്കിലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ബേബിച്ചൻ, ലൂസി, മേരിക്കുട്ടി, ചാക്കോച്ചൻ, സിസ്റ്റർ ട്രീസ മേരി എസ്.എച്ച് (കമ്പംമെട്ട്), തോമാച്ചൻ (ആർ.ടി.ഒ ഓഫിസ്, പൊൻകുന്നം), ഷൈനി, സിബി (ഡൽഹി). മരുമക്കൾ: എൽസമ്മ, ജോസ്, മേഴ്സി, ആൻസി, ജോണ്സൻ, നീതു, പരേതരായ ലൈസാമ്മ, മാനുവൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.