ഗാന്ധിനഗർ: കോവിഡ് ബാധിച്ച് മരിച്ച ഫ്രഞ്ച് പൗരൻ മെർസിയർ ജീൻ പെയ്റി ഹെൻട്രിയുടെ (77) സംസ്കാരം വ്യാഴാഴ്ച കോട്ടയത്ത് നടക്കും.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. കോവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിഞ്ഞിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില വീണ്ടും ഗുരുതരമായി പുലർച്ച മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു.
ബുധനാഴ്ച നെടുമ്പാശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. വ്യാഴാഴ്ച കോട്ടയം തഹസിൽദാർ അനിൽകുമാർ മൃതദേഹം ഏറ്റുവാങ്ങി മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.