അങ്കമാലി: കറുകുറ്റി തെക്കേപള്ളി അങ്ങാടി ചക്യേത്ത് പരേതനായ തരിയതിന്റെ ഭാര്യ ത്രേസ്യ (99) നിര്യാതയായി. കോടിശ്ശേരി തെക്കൻ വാഴക്കാല കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, ത്രേസ്യാമ്മ, ചാക്കോ (റിട്ട. അധ്യാപകൻ, സ്റ്റാർജിസസ് ഹൈസ്കൂൾ, കറുകുറ്റി), എൽസി, പരേതനായ ഇയ്യോബ്. മരുമക്കൾ: ആൻറു, പരേതനായ സോമൻ, എൽസി (റിട്ട. പ്രധാനാധ്യാപിക), ചിന്നമ്മ, ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.