മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സെൻറ് ജോൺ പാട്ടത്ത് നാലുമാസം മുമ്പ് സിനിമാ ചിത്രീകരണത്തിനുപോയ കാറിടിച്ച് പരിക്കേറ്റവരിൽ ഒരാൾകൂടി മരിച്ചു. മൂലങ്കുഴി പൊന്നുപറമ്പിൽ പി.ജെ. ജോസഫാണ് (63) ചികിത്സക്കിടെ മരിച്ചത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി. മാർച്ച് ഏഴിനായിരുന്നു അപകടം. സിനിമ ചിത്രീകരണത്തിന് അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം തെറ്റി സൈക്കിളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. സൈക്കിൾ യാത്രക്കാരനായ പി.ഡി. ആന്റണി അന്നുതന്നെ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായിരുന്നു മരിച്ച ജോസഫ്. ഭാര്യ: പുഷ്പി. മക്കൾ: ഹാരിഷ്, രേഷ്മ. മരുമകൻ: അലക്സ്.