തൃപ്പൂണിത്തുറ: ജർമനിയിൽ തടാകത്തിൽ വീണു മരിച്ച എരൂർ വെസ്റ്റ് നന്നപ്പള്ളി ശ്രീലക്ഷ്മിയിൽ സത്യന്റെ (കൊച്ചിൻ ഷിപ്യാർഡ്) മകനും ഗവേഷക വിദ്യാർഥിയുമായ അരുണിന്റെ (25) സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടത്തും. രാവിലെ എട്ടുമുതൽ 10 വരെ അന്തിമഹാകാളൻ ക്ഷേത്രത്തിന് സമീപത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിൽ എത്തിച്ചു. മാതാവ്: അജിത. സഹോദരൻ: അതുൽ.