ആനക്കര: പറക്കുളം പള്ളിയാലിൽ അബ്ദുല്ല മുസ്ലിയാർ (67) നിര്യാതനായി. ദീര്‍ഘകാലമായി കൊരഞ്ഞിയൂർ ഖുവ്വത്തുൽ ഇസ്ലാം മദ്റസ പ്രധാനാധ്യാപകനായിരുന്നു. നയൂർ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, പറക്കുളം മദ്റസ, പള്ളി കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യ: ആയിശക്കുട്ടി. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് റഫീഖ്. മരുമക്കൾ: സുൽഫത്ത്, മുനീഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് നയൂർ പള്ളി ഖബർസ്ഥാനിൽ.