ആലുവ: മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാർഡിന് അർഹനായ ആലുവ മാർക്കറ്റ് റോഡിൽ വലിയ വീട്ടിൽ സെയ്തുമുഹമ്മദ് (റിട്ട. പ്രധാനാധ്യാപകൻ, മാഞ്ഞാലി അൽസാറുൽ ഇസ്ലാം സ്കൂൾ -75) നിര്യാതനായി. ആലുവ ടൗൺ ജുമാമസ്ജിദ് മുൻ സെക്രട്ടറി, ഇസ്ലാമിക് സ്കൂൾ മാനേജർ, എം.ഇ.എസ് താലൂക്ക് പ്രസിഡന്റ്, മെക്ക ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നബീസ ടീച്ചർ. മക്കൾ: നവാബ്, ഷിഹാബ്, ഷാൻ. മരുമക്കൾ: നാസില, തസ്നി.