പെരുമ്പാവൂർ: സ്വാതന്ത്ര്യസമര സേനാനി പെരുമ്പാവൂർ നേതാജി ഭവനിൽ പരേതനായ പി.സി. ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (98) നിര്യാതയായി. മക്കൾ: ബാബു ജോൺ (കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് മുൻ പ്രസി), വത്സല ജോൺ (റിട്ട. വില്ലേജ് ഓഫിസർ, പനമ്പിള്ളി നഗർ), ലത ജോൺ (റിട്ട. തഹസിൽദാർ, കാക്കനാട്). മരുമക്കൾ: പരേതനായ സി. സക്കറിയ, അഡ്വ. ഇ.ജെ. പോൾ, സൂസൻ ബാബു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പോഞ്ഞാശ്ശേരി ഇന്ത്യൻ പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ.