ഈരാറ്റുപേട്ട: ബാര്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേകരയിൽ പ്രവർത്തിക്കുന്ന ഫിഞ്ച് ബാർ ആൻഡ് ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന പത്തനംതിട്ട നരിയാപുരം കിഴക്കേകര മലയിൽ ഷാജി മാത്യുവാണ് (53) മരിച്ചത്. ഹോട്ടലിന് എതിര്‍വശത്തുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് വിഷക്കുപ്പിയും കണ്ടെത്തി.