മാന്നാർ: പാവുക്കര കരയോഗം എൽ.പി.എസ് റിട്ട. പ്രഥമാധ്യാപിക കുരട്ടിശ്ശേരി നാലാം വാർഡിൽ വിഷവർശ്ശേരിക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുസമീപം ലതാഭവനത്തിൽ പി. സരോജിനിയമ്മ (79) നിര്യാതയായി. കെ.പി. ജനാർദനൻ നായരുടെ (മാന്നാർ നായർ സമാജം സ്കൂൾ റിട്ട. ജീവനക്കാരൻ) ഭാര്യയാണ്. സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, ചെങ്ങന്നൂർ ബ്ലോക്ക് - മാന്നാർ ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ശ്രീലത ജെ. നായർ (പ്രിൻസിപ്പൽ കൺസൾട്ടൻറ്, കിറ്റ്കോ), ശ്രീലേഖ ജെ. നായർ (അധ്യാപിക, നായർ സമാജം ഹൈസ്കൂൾ, മാന്നാർ), ശ്രീലാൽ (ഒമാൻ). മരുമക്കൾ: എസ്.ശിവകുമാർ റിട്ട. പ്രിൻസിപ്പൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളജ്, തലയോലപ്പറമ്പ്), കൃഷ്ണകുമാർ (സുന്ദരൻ ചെറുതാല, ആർ. രാജി(ഒമാൻ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.