ഏറ്റുമാനൂർ: അതിരമ്പുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. അതിരമ്പുഴ തോരണം വച്ചതില്‍ സണ്ണിയാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഭാര്യ ലില്ലിയെ കുടുംബവഴക്കിനെ തുടര്‍ന്ന് തലക്കു വെട്ടിയത്. പരിക്കേറ്റ ലില്ലി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് കാണാതായ സണ്ണിയെ കൈ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ച മൂന്നോടെ മരിച്ചു. അഞ്ചല്‍ സ്വദേശിയായ സണ്ണി സൗദിയിലും ദുബൈയിലുമായി ഏറെനാള്‍ ജോലിചെയ്ത ശേഷം ഭാര്യയുടെ നാടായ അതിരമ്പുഴയിലെ ആനമലയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.