കരുവാരകുണ്ട്: മൂന്നു ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം അങ്ങാടി ചിറയിൽ കണ്ടെത്തി. കേമ്പിൻകുന്ന് കൽക്കുളം പള്ളിക്കുത്ത് അച്യുതന്റെ മകൻ മോഹനന്റെ (54) മൃതദേഹമാണ് ഇക്കോ ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിക്ക് സമീപം ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മോഹനൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണ്. നാട്ടുകാർ പലയിടത്തും തിരച്ചിൽ നടത്തിയിരുന്നു. വീട്ടുകാരുടെ പരാതിയിൽ കരുവാരകുണ്ട് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.അപസ്മാര രോഗിയായിരുന്ന മോഹനൻ തോട്ടിൽ വീണ് മൃതദേഹം ചിറയിലെത്തിയതാവാം എന്നാണ് നിഗമനം. കരുവാരകുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.മാതാവ്: ദേവകി. ഭാര്യ: പുഷ്പ. മക്കൾ: ഹരിത, ചാന്ദ്നി, അഖിൽ ദാസ്, അമൽദാസ്. മരുമകൻ: റിജു.