പട്ടാമ്പി: വല്ലപ്പുഴ ഞാളച്ചിറ കളത്തില്‍ പരേതനായ എന്‍.കെ. അബ്ദുല്ലപ്പു മുസ്ലിയാരുടെ മകൻ എന്‍.കെ. മുഹമ്മദ് അബ്ദുസ്സലാം മാസ്റ്റര്‍ (72) നിര്യാതനായി. കുഴല്‍മന്ദം സി.ഡി.എ.യു.പി സ്കൂളില്‍ അറബിക് അധ്യാപകനായിരുന്നു. മുസ്ലിം യൂത്ത്ലീഗ് ജില്ല വൈസ് പ്രസിഡന്റ്, മുസ്ലിംലീഗ് പട്ടാമ്പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, മുസ്ലിംലീഗ് വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചന്ദ്രികയുടെ പട്ടാമ്പി ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: പട്ടിക്കാട് അമാനത്ത് കോയണ്ണി മുസ്ലിയാരുടെ മകള്‍ ഉമ്മുസല്‍മ. മക്കള്‍: അബ്ദുല്‍ ലത്തീഫ്, ഷാക്കിറ, അനീസ, മുഹമ്മദ് ഷഫീഖ്. മരുമക്കൾ: വി.എം. ഹുസൈൻ നാട്യ മംഗലം, അമീർ ഹംസ തച്ചങ്ങാട്, ഫാത്തിമ, റിസാനത്ത്. സഹോദരങ്ങള്‍: എന്‍.കെ. ഹബീബുല്ല മാസ്റ്റര്‍, ഫാത്തിമക്കുട്ടി, അബ്ദുൽ ഗനി, സിറാജുദ്ദീന് ഫൈസി, സ്വാലിഹ് സഖാഫി, ഹഫ്സത്ത്, തിത്തുമ്മ, ആയിശാബീവി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് വല്ലപ്പുഴ ചെമ്മന്‍കുഴി ഖബര്‍സ്ഥാനില്‍.