താനാളൂർ: പുത്തൻതെരു പ്രദേശത്തെ മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ സജീവ പ്രവർത്തകനായിരുന്ന പൊക്ലാത്ത് ഇബ്റാഹീം ഹാജി (76) നിര്യാതനായി. നിറമരുതൂർ പത്തമ്പാട് സ്വദേശിയായ ഇദ്ദേഹം 35 വർഷമായി ദേവധാർ ഹയർ സെക്കൻഡറി സ്കൂളിന് കിഴക്ക് ഒഴൂർ രാഗേഷ് നഗർ പ്രദേശത്താണ് താമസം. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. പുത്തൻതെരു ദേവധാർ സലഫി മസ്ജിദ് കമ്മിറ്റി സെക്രട്ടറി, ദേവധാർ സ്കൂൾ പി.ടി.എ കമ്മിറ്റി അംഗം, പുത്തൻതെരു ശാഖ കെ.എൻ.എം സെക്രട്ടറി, ദേവധാർ സ്കൂൾ വികസനസമിതി അംഗം, കെ.എൻ.എം സകാത് സെൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പൊക്ലാത്ത് കോയക്കുട്ടി. ഭാര്യ: നെല്ലിയാളി ഖദീജ ഹജ്ജുമ്മ. മക്കൾ: ഖൈറുന്നിസ, ആയിഷ ഷാനിയ, ജലീഷ ഫാത്തിമ, മുഹ്സിൻ. മരുമക്കൾ: ഇബ്രാഹിം, അബ്ദുൽ റഷീദ്, അബ്ദുൽ നാസർ, ജംഷീറ.