വടുതല: എറണാകുളം ജില്ല മുൻ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചി നഗരസഭ മുൻ കൗൺസിലറുമായ വടുതല പുത്തൻവീട്ടിൽ അഡ്വ. പി.ആർ. ലെസ്ലി സ്റ്റീഫൻ (67) നിര്യാതനായി. കൊച്ചി നഗരസഭ മുൻ കൗൺസിലർ പരേതനായ പി.ജെ. റോക്കിയും പരേതയായ ട്രീസയുമാണ് മാതാപിതാക്കൾ. വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡന്റ്, 2010ൽ കൊച്ചി നഗരസഭ 31ാം ഡിവിഷൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്തെ പുല്ലുകാട്ട് കുടുംബാംഗവും ഹൈകോടതിയിലെ മുൻ സീനിയർ ഗവ. പ്ലീഡറുമായ അഡ്വ. ലില്ലി ലെസ്ലിയാണ് ഭാര്യ. മക്കൾ: രാഹുൽ (ആസ്ട്രേലിയ), അഡ്വ. രേഷ്മ (ബഹ്റൈൻ). മരുമക്കൾ: റീമ (ആസ്ട്രേലിയ), ബിനീഷ് (ബഹ്റൈൻ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.