ചെങ്ങന്നൂർ: എം.സി റോഡിൽ തിരുവൻവണ്ടൂർ മഴുക്കീർ പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
രണ്ടുപേർക്ക് പരിക്കേറ്റു. ചെങ്ങന്നൂർ ഇടനാട് കൈതക്കാട്ടിൽ ശ്രീകുമാർ-പുഷ്പലത ദമ്പതികളുടെ മകൻ ശ്രീനുവാണ്(25) മരിച്ചത്. ഞായറാഴ്ച രാത്രി 7.45നായിരുന്നു അപകടം. തിരുവൻവണ്ടൂർ സ്വദേശി മനുവിന്റെ ബൈക്കുമായാണ് ശ്രീനു സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ശ്രീനുവും പിതൃസഹോദരി പുത്രി നീതി ഹരികുമാറും (17) ഇതുവഴി വന്ന കാറിനടിയിൽപെടുകയായിരുന്നു. മൂന്നുപേരെയും കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീനു മരിച്ചു. നീതി ഹരികുമാറിനും സാരമായ പരിക്കുണ്ട്. സഹോദരി ശ്രുതി.