ചെങ്ങമനാട്: ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പറമ്പയം മാനാടത്ത് പരേതനായ അലിയാരുടെ മകൻ ഷംസുദ്ദീനാണ് (58) പറമ്പയത്തെ വാടകക്കെട്ടിടത്തിന്റെ നവീകരണത്തിന് മേൽനോട്ടം വഹിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 11.25 ഓടെയായിരുന്നു സംഭവം.
ദേശം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: പരേതയായ ഫാത്തിമ.
ഭാര്യ: ആലുവ ചെമ്പറക്കി വെള്ളാക്കുടി കുടുംബാംഗം ലൈല. മക്കൾ: ഷറഫുദ്ദീൻ, ഷംല. മരുമകൻ: നിയാസ്.