ആലുവ: മുതിർന്ന മാധ്യമ പ്രവർത്തകൻ എടയപ്പുറം മെഹർബാനിൽ പി.എം. മൊയ്തീൻ (73) നിര്യാതനായി. യു.എൻ.ഐ റിട്ട. സീനിയർ കറസ്പോണ്ടന്റാണ്. സീനിയർ ജേണലിസ്റ്റ് യൂനിയൻ, എറണാകുളം മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. യു.എൻ.ഐ ലേഖകനായിരിക്കെ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹിയായും എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി, ചെന്നൈ നഗരങ്ങളിലും യു.എൻ.ഐ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മെഹർ (റിട്ട. സൂപ്രണ്ട്, മുനിസിപ്പൽ സർവിസ്). മക്കൾ: മിനു ഫാത്തിമ (അധ്യാപിക, മഹാരാജാസ് കോളജ് എറണാകുളം), മുഹമ്മദ് ഇംതിയാസ് (ദുബൈ), നദിയ മൊയ്തീൻ (ആസ്റ്റർ മെഡ്സിറ്റി). മരുമക്കൾ: സക്കീർ ഹുസൈൻ, ലല്ലു. സഹോദരങ്ങൾ: പി.എം. അബ്ദുൽ ഖാദർ (റിട്ട. ഡെപ്യൂട്ടി മാനേജർ, കൊച്ചിൻ റിഫൈനറി), ഐഷ മൊഹിയുദ്ദീൻ, പി.എം. ഖാലിദ്, പി.എം. ഹംസ, പി.എം. അബ്ബാസ്, പി.എം. മായിൻകുട്ടി (എഡിറ്റർ, മലയാളം ന്യൂസ്, ജിദ്ദ), ഹസീന മുഹമ്മദ് (ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം).