കൂത്താട്ടുകുളം: മധ്യവയസ്കൻ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിന് സമീപം മരിച്ച നിലയിൽ. മാവേലിക്കര മാരിപ്പണയിൽ ശ്രീധരന്റെ മകൻ അജിത്തിനെയാണ് (50) സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മരിച്ചനിലയിൽ ചൊവ്വാഴ്ച ഉച്ചയോടെ കണ്ടത്. കഴിഞ്ഞ അഞ്ച് വർഷമായി ടൗണിലെ ബസ്സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളിലും മറ്റും താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മാവേലിക്കര കോടതിക്ക് സമീപമാണ് അജിത്തിന്റെ വീടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ എത്തിയാൽ വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.