കാലടി: കാനഡയില്‍ നടന്ന ബോട്ട് അപകടത്തില്‍ മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ജിയോ മരിച്ചതായി ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു. ഞായറാഴ് ഉച്ചക്ക് നാലുപേരുമായി സവാരിക്ക് പോയപ്പോഴാണ് അപകടം. ഒരാള്‍ രക്ഷപ്പെട്ടു. നീലീശ്വരം കോനുക്കുടി വീട്ടില്‍ പൈലി-ജാന്‍സി ദമ്പതികളുടെ മകനാണ്. 10 വര്‍ഷമായി കാനഡയിലാണ്. മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് പോയതാണ്. കാനഡയിലെ കാൺമോരെ സ്പ്രെയ് തടാകത്തിലാണ് ജിയോയുടെ സ്വന്തം ബോട്ട് അപകടത്തില്‍പെട്ടത്. ഭാര്യ: ശ്രുതി. മകന്: ഒലിവര്‍.