അരൂർ: എലിപ്പനി ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന എരമല്ലൂർ വെളിയിൽ വി.എ. ജോസഫ് (ജോപ്പൻ -52) മരിച്ചു. ചന്തിരൂർ മാർക്കറ്റിലെ പലവ്യഞ്ജന വ്യാപാരിയാണ്. ഭാര്യ: വിജി. മക്കൾ: വിജോ, അനീറ്റ. സംസ്കാരം ബുധനാഴ്ച രാവിലെ10ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.