മൂവാറ്റുപുഴ: ദീർഘകാലം ‘മേള’ കമ്മിറ്റി അംഗവും പൊതുമരാമത്ത് വകുപ്പ് ഓവർസിയറുമായിരുന്ന പറഞ്ഞാറേച്ചാലിൽ എം.എ. ഉമ്മർ (74) നിര്യാതനായി. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. മേള സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഫുട്ബാൾ താരമായിരുന്ന ഉമ്മർ പ്രമുഖ ഫുട്ബാൾ ടീമായിരുന്ന ഫിഷ് കോർപറേഷനിൽ അംഗവും ഭാരവാഹിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സജി (ദമ്മാം), സീമ, സിമി. മരുമക്കൾ: സഫ്ന കാക്കനാട്, ബഷീർ പട്ടളായിക്കുടി, സാബിർ.