ആലുവ: ആലുവ നഗരസഭ 13ാം വാർഡ് ആശാൻ ലെയ്നിൽ വൃന്ദാവനം വീട്ടിൽ സി.കെ. രാധാകൃഷ്ണൻ നായർ (83) നിര്യാതനായി. ഭിലായി സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഓമനയമ്മ. മക്കൾ: ഗിരീഷ് കുമാർ, സന്തോഷ് കുമാർ, ആർ. പ്രീത (എൽ.ഐ.സി, ആലുവ). മരുമക്കൾ: ബിന്ദു, ശ്രീലേഖ, ഡോ. രാധാകൃഷ്ണ പണിക്കർ (കൊച്ചിൻ യൂനിവേഴ്സിറ്റി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പറവൂർ കവല എൻ.എസ്.എസ് ശ്മശാനത്തിൽ.