തിരൂരങ്ങാടി: മുസ്ലിംലീഗ് നേതാവും സജീവ സമസ്ത പ്രവര്‍ത്തകനുമായിരുന്ന കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശ്ശേരി സൈതാലിക്കുട്ടി ഹാജിയുടെ മകന് മൂസക്കുട്ടി ഹാജി (59) നിര്യാതനായി. നന്നമ്പ്ര പഞ്ചായത്ത് 19ാം വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റാണ്. കോറ്റത്തങ്ങാടിയില്‍ വസ്ത്ര കച്ചവടക്കാരനായിരുന്നു. ഭാര്യ: തിത്തീമു. മക്കള്‍: സുലൈമാന്‍, ജുനൈദ് (ചെന്നൈ), ഹംദ, ആയിശ സുല്‍ത്താന. മരുമക്കള്‍: അബ്ദുസ്സമദ് രണ്ടത്താണി, ജലാലുദ്ദീന്‍ കുന്നുംപുറം, ഷമീന, ആസിയ. സഹോദരങ്ങള്‍: സിദ്ദീഖ് ഹാജി, മുഹമ്മദ് അലി (ചെന്നൈ), മൊയ്തീന് കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊടിഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍.