അടിമാലി: സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങിയ പ്ലസ് ടു വിദ്യാർഥിനി ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണ് മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി വടക്കെ ശല്യാംപാറ പൊന്നപ്പാല അലിയാരിന്റെ മകൾ അസ്ലഹയാണ് (17)മരിച്ചത്. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ശല്യാംപാറ പഴയരി കുടുംബാംഗം നസീമ. സഹോദരങ്ങൾ: ഷാഹുൽ അലിയാർ (ബിരുദ വിദ്യാർഥി, എം.എ കോളജ്, കോതമംഗലം), അഹ്സന (എഫ്.എം ജി.എച്ച്.എസ്.എസ്, കൂമ്പൻപാറ), അഫ്ലസ (എസ്.എൻ.വി.യു.പി.എസ്, ശല്യാംപാറ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ശല്യാംപാറ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.