പട്ടാമ്പി: മരുതൂർ ആഞ്ഞത്ത് മന ലീല അന്തർജനം (91) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നമ്പൂതിരി. മക്കൾ: ആഞ്ഞം മധുസൂദനൻ നമ്പൂതിരി, എ.എം. ശങ്കരൻ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), എ.എം. നാരായണൻ (മുൻ ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, റിട്ട. ഹെഡ്മാസ്റ്റർ, മരുതൂർ എ.എൽ.പി സ്കൂൾ), സാവിത്രി (റിട്ട. അധ്യാപിക, കൊളത്തൂർ ഹൈസ്കൂൾ), സുഭഗ, പരേതയായ രാധ. മരുമക്കൾ: പ്രസീത, ശ്രീജ (അധ്യാപിക, എ.എം.എൽ.പി. സ്കൂൾ, മരുതൂർ), അവിനിക്കാട്ട് മുരളീധരൻ, പെരുന്തലക്കാട്ട് സത്യജിത്ത്, പരേതനായ വൈശ്രവണത്ത് ഹരിദാസൻ നമ്പൂതിരി. ജില്ല പഞ്ചായത്തംഗം എ.എൻ. നീരജ് പേരക്കുട്ടിയാണ്.