പരപ്പനങ്ങാടി: അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ 10ാം തരം വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിപ്പടി എ.ജി.എൽ നഴ്സറി സ്കൂളിനുസമീപത്തെ കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെയും ശബ്നയുടെയും മകൻ കെ.പി. മുഹമ്മദ് ഷാദിലാണ് (15) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ട ശേഷം നെടുവ പഴയ തെരുവിലെ ഷാരാം കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തിക്കുളിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ജസീൽ, ഡാനിഷ്, നിദാഷ്.