വളാഞ്ചേരി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇരിമ്പിളിയം മോസ്കോ പള്ളിക്കര അബ്ദുൽ റഷീദിന്റെ മകൻ മുഹമ്മദ് ഷാഹിൻ (23) ആണ് മരിച്ചത്. ജൂലൈ 12ന് പുലർച്ച രണ്ടിന് ചെർപ്പുളശ്ശേരിയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വളാഞ്ചേരി യാറ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് ഫാരിസ്, സിത്താര.