കോട്ടയം: കോളജ് കെട്ടിടത്തിൽനിന്ന് വീണ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. പന്തളം ഐരാണിക്കുഴി ദീപ നിവാസിൽ ദീപയുടെയും മുരളിയുടെയും മകൾ ദേവികയാണ് (21) മരിച്ചത്. ബി.സി.എം കോളജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിനി യായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്ന് താഴെ വീണത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ദേവിക മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് മരിച്ചത്. പഠിക്കാൻ ഇഷ്ടവിഷയം ലഭിക്കാത്തതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന് പറയുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.