ഈരാറ്റുപേട്ട: വാഗമൺ വഴിക്കടവിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറവിലങ്ങാട് പകലോമറ്റം ചാമക്കാല ഓരത്ത് ജിൻസ്മോൻ ജോസഫിനെയാണ് (35) വാഗമൺ വഴിക്കടവിൽ മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ജിൻസ്മോൻ ജോലി ആവശ്യാർഥം പോകുന്നു എന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ, കാണാതായതിനെത്തുടർന്ന് വീട്ടുകാർ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വാഗമൺ വഴിക്കടവിനുസമീപം മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.