ചങ്ങരംകുളം: തൊട്ടടുത്ത വീട്ടുപറമ്പിൽ നിന്ന് ഓലയെടുക്കാൻ പോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കോലിക്കര തെക്കേകര പടി പരേതനായ ശങ്കരന്റെ ഭാര്യ മുണ്ടി (65) ആണ് ഷോക്കേറ്റ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം. മക്കൾ: ശോഭന, സുമതി, ഉഷ പ്രകാശൻ. മരുമക്കൾ: ഉണ്ണി, ചന്ദ്രൻ, സുജിത്ത്.