പൊന്നാനി: എടപ്പാൾ തുയ്യത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി പൊലീസ് സ്റ്റേഷന് പിൻവശം താമസിക്കുന്ന അസൈനാർ (57) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. ഏർവാടിയിൽ നിന്ന് വരുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ തട്ടാൻപടിക്കും തുയ്യത്തിനുമിടയിൽ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അസൈനാറിന്റെ ഭാര്യ റാബിയ, മകൾ ഫാത്തിമ എന്നിവരെ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മക്കൾ: സുഹ്റാബി, താഹിറ, അലി, കാസിം. മരുമക്കൾ: സുലൈമാൻ, മുസ്തഫ, കുഞ്ഞിമുഹമ്മദ്, സബീല, സാജിദ.