അങ്ങാടിപ്പുറം: പരിയാപുരം പരേതനായ കുറ്റിക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (94) നിര്യാതയായി. ആലപ്പുഴ മങ്കൊമ്പ് വടക്കേടം കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ബേബിച്ചൻ, ബാബു, ജോർജുകുട്ടി. മരുമക്കൾ: ആലീസ് കയ്യാനിക്കൽ (പന്തല്ലൂർ), പൗളി തലക്കോടൻ (കുമ്പളങ്ങാട്, വടക്കാഞ്ചേരി), വൽസ നടുമറ്റത്തിൽ (മണലാടി, ചേലക്കര), ആൻസി തോട്ടക്കര (പടത്തുകടവ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പരിയാപുരം ഫാത്തിമമാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ.