അമ്പലപ്പുഴ: അമർനാഥ് ക്ഷേത്രദർശനത്തിന് പോയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കരുമാടി അരുണയിൽ ഹരിദാസ്-ഉഷ ദമ്പതികളുടെ മകൻ അരുണാണ് (31) മരിച്ചത്. ക്ഷേത്രദർശനത്തിന് ശേഷം മുറിയിൽനിന്ന് ഇറങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തകഴി പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റായ അരുൺ സഹപ്രവർത്തകനായ രഞ്ജിത്തുമായി ഒരാഴ്ച മുമ്പാണ് ക്ഷേത്രദർശനത്തിന് പോയത്.